തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതി നന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ ശുചീകരണയജ്‌ഞം നടത്തും. പൊതുസ്ഥലങ്ങൾ, കുളങ്ങൾ, ജലസംഭരണികൾ എന്നിവ ശുചീകരിക്കും. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ, ടാക്സി എന്നിവ അണുവിമുക്തമാക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.