30-sys-relief
എസ് വൈ എസ് റമളാൻ റിലീഫ് ഭക്ഷ്യധാന്യ കിറ്റുകളുടെ ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവ്വഹിക്കുന്നു.

പത്തനംതിട്ട: വിശുദ്ധ റമസാനിന്റെ കാരുണ്യ ദിനങ്ങളിൽ അനേകർക്ക് ആശ്വാസം പകർന്ന് എസ്.വൈ.എസ്, കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാൻ സാന്ത്വനം റിലീഫ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത കിടപ്പ് രോഗികൾക്കുള്ള ഓക്‌സിജൻ സിലിണ്ടർ, വീൽ ചെയർ,വാട്ടർ ബെണ്ട്, എയർ ബെണ്ട്, ഊന്ന് വടി, എന്നിവയും വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു.
സയീദ് ബാഫഖ്‌റുദീൻ ബുഖാരി, സുധീർ വഴിമുക്ക്,അബ്ദുൽ സലാം സഖാഫി,ഷാജി പേരാപ്പിൽ,താജുദ്ദീൻ സ്വലാഹ്,ഷാജി മേട്ടുംപ്പുറം, ഇ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.