കടമ്പനാട്: കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് നെല്ലിമുകൾ കണ്ടെയ്‌മെന്റ് സോൺ ആയതിനാൽ റോഡുകൾ 7 ദിവസത്തേക്ക് അടച്ചു. നെല്ലിമുകൾ പാലത്തിന് സമീപം, ആനമുക്ക്, നാലാംമൈൽ, കന്നുവിള, വെള്ളിശ്ശേരിൽ പടി എന്നീ റോഡുകളാണ് താത്കാലികമായി അടച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടികാവിവരങ്ങൾ കണക്കിലെടുത്താണിതെന്ന് വാർഡുമെമ്പർ ഷീജാകൃഷ്ണൻ പറഞ്ഞു.