30-survey
തിരുവാഭരണ പാതയിലെ സർവ്വേ

പന്തളം: തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കുളനട വില്ലേജിലും മെഴുവേലി വില്ലേജിലും സർവേ നടന്നു. മേയ് അഞ്ചിനകം നടപടികൾ പൂർത്തിയാക്കാനാണ് ആർ.ഡി.ഒയുടെ നിർദ്ദേശം.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് റവന്യു, ദേവസ്വം ബോർഡ്, പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിന് തീരുമാനം എടുത്തത്. കല്ലുകൾ സ്ഥാപിച്ച് ബോർഡുകൾ വയ്ക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി സർവേ വിഭാഗത്തിനുവേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. റവന്യൂ, സർവേ ഉദ്യോഗസ്ഥർ, തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല, സെക്രട്ടറി അനിൽ, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധി അരുൺ വർമ എന്നിവർ പങ്കെടുത്തു.