ചെങ്ങന്നൂർ: കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേരള സർക്കാർ നടത്തുന്ന ക്രമക്കേടുകൾക്കും പിൻവാതിൽ വിതരണത്തിനുമെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ഒരുമണിക്കൂർ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുളക്കുഴയിൽ ഒരു മണിക്കൂർ സത്യാഗ്രഹം നടത്തി. ബി.ജെ.പി മുളക്കുഴ വടക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സത്യാഗ്രഹം നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ സ്മിത വട്ടയത്തിൽ, പി.ജി പ്രിജിലിയ എന്നിവർ പങ്കെടുത്തു.