മല്ലപ്പള്ളി : ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് ബഥനിപള്ളി ഓഡിറ്റോറിയത്തിൽ വാക്‌സിനേഷൻ കേന്ദ്രം ഇന്ന് പ്രവർത്തനം ആരംഭിക്കും. നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് ടൗണിലേക്ക് മാറ്റുന്നത്. വാക്‌സിന്റെ ലഭ്യത അനുസരിച്ച് 14 വാർഡുകളിൽ നിന്നും നിശ്ചിത എണ്ണം ആളുകൾക്ക് ആശാപ്രവർത്തകർ നൽകുന്ന മുൻഗണനാ പട്ടിക പ്രകാരം വാക്‌സിൻ നൽകും. ആദ്യകുത്തിവെയ്പ് എടുത്ത് 42 ദിവസം പൂർത്തിയാക്കിയവർക്കാണ് പ്രഥമ പരിഗണന. കൂടാതെ ഓൺലൈനിൽ ബുക്കിംഗ് നടത്തിയിട്ടുള്ള ആളുകൾക്ക് അവർക്ക് അനുവദിച്ച തീയതിയിലും സമയത്തും വാക്‌സിൻ നൽകും. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന സ്റ്റീയറിംഗ് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് സജി മങ്കുഴി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഗീതു ജി നായർ, ബിന്ദു മേരി തേമസ്, അഡ്വ.സാം പട്ടേരിൽ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി. ജോയ്, ഡോ.മനീഷ് സെക്രട്ടറി വിദ്യാധരൻ നായർ, അസി.സെക്രട്ടറി സാം കെ.സലാം എന്നിവർ പങ്കെടുത്തു.