ചെങ്ങന്നൂർ: ഇടിമിന്നലേറ്റ് വീടിന് സമീപമുണ്ടായിരുന്ന തെങ്ങിന് തീപിടിച്ചു. പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കുത്തിയതോട് താഴം തറയിൽ ഇരമല്ലിൽ ഷാജിയുടെ വീടിന് സമീപം നിന്ന തെങ്ങിനാണ് കഴിഞ്ഞ ദിവസം രാത്രി 7.30ന് ഇടിമിന്നലേറ്റ് തീപിടിച്ചത്. അടുത്തടുത്ത് നിന്ന രണ്ട് തെങ്ങിൽ ഒന്നിനാണ് തീ പിടിച്ചത്. ചെങ്ങന്നൂരിലുള്ള അഗ്നി രക്ഷാസേന എത്തി തീ അണച്ചു. സന്തോഷിന്റെ വീട്ടിലെ ഫാൻ, വൈഫൈ എന്നിവ ഇടിമിന്നലിൽ തകർന്നു. സമീപമുള്ള വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്. ഈ ഭാഗത്തെ വൈദ്യുതിയും തടസപ്പെട്ടു.