പത്തനംതിട്ട : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിന്ന് കൊവിഡിനെ നേരിടണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വിക്ടർ ടി.തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ മറ്റ് രോഗത്തിനെത്തുന്നവർ കൊവിഡ് രോഗികളായി മാറുകയാണ്. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ കൃത്യമായി പരിശോധന നടത്തണം. ഓക്സിജൻ നിർമ്മാണം ജില്ലയിൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ നന്നാക്കണമെന്നും രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആരോപിച്ചു.