ee

പത്തനംതിട്ട: കേരള കോൺഗ്രസിലെ കലഹവും അതിന്റെ പേരിൽ കോൺഗ്രസിനുള്ള അതൃപ്തിയും കാരണം എൽ.ഡി.എഫ് തുടർച്ചയായി വിജയം നേടുന്ന ചരിത്രമാണ് തിരുവല്ലയ്ക്ക് സമീപ കാലങ്ങളായുള്ളത്. എൽ.ഡി.എഫിന്റെ വിശ്വസ്ത മണ്ഡലത്തിൽ ഇത്തവണ ഫലം എങ്ങനെയാകുമെന്ന് ആകാംഷയേറെ. ജനതാദളിലെ മാത്യു ടി. തോമസ് തുടർച്ചയായി നാലാം തവണയും പാട്ടുംപാടി ജയിക്കുമെന്ന് എൽ.ഡി.എഫ് പറയുന്ന മണ്ഡലമാണ് തിരുവല്ല. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകാേശി പോളായിരുന്നു പ്രധാന എതിരാളി. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എൻ.ഡി.എ സ്ഥാനാർത്ഥിയായി പോരാടി. ഇത്തവണ അടിയൊഴുക്കുകൾ തങ്ങളെ തുണയ്ക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. യുവമോർച്ച നേതാവ് അനൂപ് ആന്റണിയെ മത്സരിപ്പിക്കാതിരുന്നതിന്റെ പേരിൽ ബി.ജെ.പിയിലുണ്ടായ കലഹം തിരഞ്ഞെടുപ്പിന് മുമ്പ് കെട്ട‌ടങ്ങിയെങ്കിലും വോട്ടു ചോർച്ചയെ അവർ ഭയക്കുന്നു.

2011 മുതലുള്ള വോട്ടിംഗ് ശതമാനം നോക്കിയാൽ ജില്ലയിൽ ഏറ്റവും കുറവ് തിരുവല്ല മണ്ഡലത്തിലാണ്. ഇത്തവണ 63.34 ശതമാനമാണ് പോളിംഗ്. 2016ൽ 69.23, 2011ൽ 65.32 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.

പ്രധാന സ്ഥാനാർത്ഥികൾ

മാത്യു ടി. തോമസ് (എൽ.ഡി.എഫ്)

കുഞ്ഞുകോശി പോൾ (യു.ഡി.എഫ്)

അശോകൻ കുളനട (എൻ.ഡി.എ)

വോട്ടു ചരിത്രം


2016
മാത്യു ടി. തോമസ് (ജനതാദൾ) 59680
ജോസഫ് എം. പുതുശ്ശേരി (കേരള കോൺഗ്രസ്) 51398
അക്കീരമൺ കാളിദാസ ഭട്ടതിരി (എൻ.ഡി.എ) 31439
ഭൂരിപക്ഷം 8282

2019 ലോക് സഭ
ആന്റോ ആന്റണി (കോൺഗ്രസ്) 54250
വീണാജോർജ് (സി.പി.എം) 50541
കെ. സുരേന്ദ്രൻ (എൻ.ഡി.എ) 40186
ഭൂരിപക്ഷം 3739

2020 തദ്ദേശം
യു.ഡി.എഫ് 49427
എൽ.ഡി.എഫ് 56620
എൻ.ഡി.എ 30160