തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.ബി.വി.പി തിരുവല്ല നഗർ യൂണിറ്റ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി. തിരുവല്ല താലൂക്ക് ആശുപത്രി, കാവുംഭാഗം എന്നിവിടങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്ക് സംവിധാനമൊരുക്കിയിരിക്കുന്നത്. ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനോദ്ഘാടനം എ.ബി.വി.പി ജില്ലാ സമിതി അംഗം ജി.ഗോകുൽ നിർവഹിച്ചു. നഗർ യൂണിറ്റ് പ്രസിഡന്റ്‌ മഹേഷ്‌ അദ്ധ്യക്ഷത വഹിച്ചു.