പത്തനംതിട്ട : ഓൺലൈൻ സംവിധാനം അപര്യാപ്തമായ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ കോളനികളിലും ആദിവാസി ഗോത്ര ഊരുകളിലും നേരിട്ടെത്തി സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്ന് കേരള ദലിത് ഫ്രണ്ട് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് പ്രക്കാനം അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഭാരവാഹികളായ രവി പാലശേരിൽ, രമാ ഭാസ്‌കർ,കെ.ജെ.പീറ്റർ,പി.സി.രാജു,ശിവൻ പുന്നക്കാട്, ബാലൻ നരിക്കുഴി, കെ.എ.സോമൻ, മൈലപ്ര കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.