ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതായി ഡിപ്പോ അധികൃതരുടെ പരാതി. അനുവദിക്കപ്പെട്ടതിൽ കൂടുതൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ഡിപ്പോ കെട്ടിടത്തിലെ കച്ചവട സ്റ്റാളുകളുടെ പ്രവർത്തനം അവതാളത്തിലാണ്. കടകളിലേക്കെത്തുന്ന ഉപഭോക്താക്കളും ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടാകാറുണ്ട്. ഇതിനാൽ സ്റ്റാളുകൾ ലേലത്തിലെടുക്കാൻ പലരും തയാറാകുന്നില്ലെന്നും ജോയിന്റ് ആർ.ടി.ഒ,ഡി.വൈ.എസ്.പി, സി.ഐ എന്നിവർക്ക് എ.ടി.ഒ നൽകിയ പരാതിയിൽ പറയുന്നു. കൂടുതൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ എം.സി റോഡിൽ നിന്ന് യാത്രക്കാർക്ക് ഡിപ്പോയിലേക്ക് കയറാനും ഇറങ്ങാനും പ്രയാസമാണ്. ഓട്ടോകൾ റോഡിലേക്ക് അഭിമുഖമായി തിരിച്ചിടുന്നതുമൂലം റോഡിന്റെ കൂടുതൽ സ്ഥലം അപഹരിക്കുന്നെന്നും ആക്ഷേപമുണ്ട്.