തിരുവൻവണ്ടൂർ: 58-ാമത് ഗോശാലകൃഷ്ണ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞം 30ന് കൊടിയേറി അഖണ്ഡനാമ ജപത്തോടെ തുടക്കം കുറിച്ചു. തുടർച്ചയായി ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഭാഗവത സപ്താഹമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷം മഹാമാരിയാൽ മുടക്കംവന്ന യജ്ഞം ഈ പ്രാവശ്യം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു വരുന്നു. അഞ്ചാം ഘട്ട സപ്താഹം 28ന് ആരംഭിച്ചു. മഹായജ്ഞത്തിന്റെ സമാപനം മേയ് 19നാണ്. സപ്താഹസിന്റെ ഏഴാം ഘട്ടം മേയ് 13ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ആചാരങ്ങൾ മാത്രമാക്കി ചുരുക്കി നിർദ്ധനരായ 15 കുടുബങ്ങൾക്ക് ജീവനോപാധിയായി പശുക്കളെ ദാനം ചെയ്യുവാനുമാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് മഹായജ്ഞ കമ്മിറ്റി ജനറൽ കൺവീനർ സന്തോഷ് മാലിയിൽ അറിയിച്ചു.