പത്തനംതിട്ട: കൊവിഡ് രോഗത്തെക്കുറിച്ചുള്ള സംശയനിവാരണത്തിനായി ശ്രീനാരായണ ശാസ്ത്രകലാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഫോണിക്ക് കൗൺസലിംഗ് ക്ലാസുകൾ നടത്തുന്നുമെന്ന് പ്രസിഡന്റ് സുനിൽ മംഗലത്ത് , ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രിയ സേനൻ, സുധീപ് ബി, അനിതാ പ്രദീപ്, രാജി മഞ്ചാടി, അഞ്ചു അടൂർ എന്നിവർ അറിയിച്ചു. ഡോ. ജി. തുഷാർ(ഫോൺ-9747496900, ഡോ.ബി ഇന്ദുലേഖ(9446187641). ഡോ.അജു.പി സോമൻ(8921075102) എന്നിവർ പങ്കെടുക്കും.