ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി ജനകീയാസൂത്രണത്തിന്റെ ചരിത്ര വകളാണ് അവതരിപ്പിച്ചത്.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ഗ്രന്ഥശാല അംഗം രാജീവ് ചെമ്മാട്ട്, ലൈബ്രേറിയൻ സബീന ബൈജു എന്നിവർ പ്രസംഗിച്ചു.