'ബാഷ ഒരുതടവ് സൊന്നാ, നൂറുതടവ് സൊന്ന മാതിരി.' സ്കൂളിൽ പഠിക്കുമ്പോൾ ഈ പഞ്ച് ഡയലോഗ് പറഞ്ഞ് എത്രയോ കൂട്ടുകാരെ മലർത്തിയടിച്ചിട്ടുണ്ട്. ബാഷ സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു തിട്ടവുമില്ല. അടുത്തകാലത്തായി രജനി സിനിമകളെക്കാൾ കേൾക്കുന്നത് രജനി കഥകളാണ്. ചലച്ചിത്ര നടൻ ദേവനുമായി അല്പനേരം സംസാരിച്ചിരുന്നാൽ അദ്ദേഹം ഉടൻതന്നെ രജനികാന്തിനെക്കുറിച്ച് സംസാരിക്കും. താരജാഡകളില്ലാതെ ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഷോട്ടിന് ശേഷം ഓടി കാരവനിലേക്ക് പോകില്ല. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ്