roler
ലക്ഷ്മി എസ്. ദത്തും ബി.ജി. ബാൽശ്രേയസും

കൊല്ലം: ചണ്ഡിഗറിൽ നടക്കുന്ന ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിലേക്ക് ജില്ലയിൽ നിന്ന് ബി.ജി. ബാൽ ശ്രേയസും ലക്ഷ്മി എസ്. ദത്തും തിരഞ്ഞെടുക്കപ്പെട്ടു. റോളർ സ്‌കൂട്ടർ വിഭാഗത്തിലാണ് ഇരുവരും മത്സരിക്കുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായാണ് രണ്ടുപേർ ഈ ഇനത്തിൽ മത്സരിക്കുന്നത്. ജില്ലാ - സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഇരുവരും സ്വർണം നേടിയിരുന്നു.

ടി.കെ.എം സ്‌കൂൾ ഒഫ് ആർക്കിടെക്ചറിൽ നാലാം വർഷ വിദ്യാർത്ഥിയാണ് ബാൽ ശ്രേയസ്. പേരൂർ അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ്‌ ലക്ഷ്മി. സ്പീഡ് സ്കേറ്റിംഗ്, റോളർ ഹോക്കി സംസ്ഥാന അമ്പയർ പി.ആർ. ബാലഗോപാൽ മുഖ്യപരിശീലകനായ കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിലെ അംഗങ്ങളാണ് ഇരുവരും.