കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രനെ വിജയിപ്പിക്കാൻ എൽ.ഡി.എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കൂടിയാണ് തീരുമാനിച്ചത്. ഇത്തിന്റെ അടിസ്ഥാനത്തിൽ ഇടതു പക്ഷ വനിതാ സംഘടനകളുടെ നേതാക്കളും ത്രിതല പഞ്ചായത്ത് പ്രതനിധികളും വീട് വീടാന്തരം കയറി സ്ക്വാഡ് പ്രവർത്തനം നടത്തും. കരുനാഗപ്പള്ളി മണ്ഡലത്തിൽ 200 സ്ക്വാഡുകൾ ഇറങ്ങാൻ തീരുമാനിച്ചു. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അച്ചടിച്ച ലഘുലേഖകൾ ഭവന സന്ദർശനത്തിൽ വിതരണം ചെയ്യും. എൽ.ഡി.എഫ് നേതാക്കളായ ആർ.സോമൻപിള്ള, പി.ആർ.വസന്തൻ, ജെ. ജയകൃഷ്ണപിള്ള, പി.കെ.ബാലചന്ദ്രൻ, വിജയമ്മലാലി, എം.എസ്.താര, സി.രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.