paravur
ചാത്തന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനിലെ നോർത്ത് മേഖലയിൽ നൽകിയ സ്വീകരണം

പരവൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാൽ പരവൂരിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. പരവൂർ എസ്.എൻ.വി സമാജം ഒാഡിറ്റോറിയത്തിനു മുന്നിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. കെ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സന്ദാനന്ദൻ പിള്ള, കെ. സേതുമാധവൻ, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു. ജി.എസ്. ജയലാൽ സ്വീകരണത്തിന് നന്ദി പറഞ്ഞു. തുടർന്ന് പുക്കുളം, കരടിമുക്ക്, നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പെരുമ്പുഴ റേഡിയോ പാർക്ക് എന്നിവിടങ്ങളിലും സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. സമാപന സമ്മേളനം എൻ. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജയലാൽ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ജഹാംഗീർ ജഹാൻ മുഖ്യപ്രഭാഷണം നടത്തി.