തൊടിയൂർ: കരുനാഗപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ ഇലക്ഷൻ പ്രചാരണാർത്ഥം ശശിതരൂർ എം .പി തൊടിയൂർ, തഴവ പഞ്ചായത്തുകളിൽ റോഡ് ഷോ നടത്തും. ഇന്ന് ഉച്ചയ്ക്ക് 12-ന് തൊടിയൂർ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ്ഷോ മണപ്പള്ളി, മുല്ലശ്ശേരിൽമുക്ക്, എ.വി.എച്ച് എസ് ജംഗ്ഷൻ, വെളുത്തമണൽ വഴി മാരാരിത്തോട്ടം ജംഗ്ഷനിൽ സമാപിക്കും.