കൊല്ലം : യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ സെൻട്രൽ മണ്ഡലത്തിലെ സ്വീകരണ പര്യടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ കന്റോൺമെന്റ് നാഷണൽ ലൈബ്രറി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ആഴക്കടൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായിക്കും മന്ത്രി മേഴ്‌സിക്കുട്ടി അമ്മയ്ക്കും മത്സ്യത്തൊഴിലാളികൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കരാറിന്റെ പേരിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളങ്ങളാ
ണ്. അഴിമതി ഭരണത്തിൽ നിന്ന് മോചനം ലഭിക്കാൻ വോട്ടർമാർ ഉറപ്പായും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ. പ്രതാപചന്ദ്രൻ, ജോർജ് ഡി. കാട്ടിൽ, കൃഷ്ണവേണി ജി. ശർമ്മ, ആർ. രമണൻ, എച്ച്. അബ്ദുൽ റഹുമാൻ, ഡി. ഗീതാകൃഷ്ണൻ, കോതേത്ത് ഭാസുരൻ, സജികുമാർ, രത്‌നകുമാർ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. റഷീദ് സ്വാഗതം പറഞ്ഞു.