കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ സ്വീകരണ പരിപാടി ഇന്നലെ എഴുകോൺ പഞ്ചായത്തിൽ നടന്നു.ഇതിനകം ഏഴുപഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കിയ

സ്ഥാനാർത്ഥിയുടെ സ്വീകരണം നാളെ കൊട്ടാരക്കര നഗരസഭയിൽ സമാപിക്കും.ഇന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ കൊട്ടാരക്കരയിലെ സ്വീകരണപരിപാടികൾ മാറ്റിവച്ചിരിക്കയാണ്.

എഴുകോൺ പരുത്തംപാറയിൽ രാവിലെ 8ന് ആരംഭിച്ച സ്വീകരണ പരിപാടി ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ കരീപ്ര വിജയകുമാർ

ഉദ്ഘാടനം ചെയ്തു.സാബു ചീരങ്കാവ് ചന്ദ്രശേഖരൻപിള്ള, ശ്രീനിവാസൻ, സുജിത്, പ്രസന്നൻ, ഫിലിപ് ജെ പണിക്കർ, ബിജുരാജ്, സുമരാജ്, പ്രസാദ്, ജ്യോതിലാൽ, ലീല, ശരവണൻ,കാക്കക്കോട്ടൂർ മുരളി, ഗീത, സ്നേഹലാൽ, മുരളിമോൻ ഉമ്മന്നൂർ എന്നിവർ നേതൃത്വം നൽകി. പരുത്തൻപാറയിൽ ആരംഭിച്ച സ്വീകരണ പരിപാടി വൈകിട്ട് 7 മണിയോടെ പാറക്കടവിൽ സമാപിച്ചു.