കൊല്ലം: മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ അന്തേവാസി ദേവരാജൻ (60) തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ നിര്യാതനായി. മാനസിക ആരോഗ്യക്കുറവിനുള്ള ചികിത്സയിലിരിക്കേയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായംകുളത്തും കരുനാഗപ്പള്ളിയിലും ബന്ധുക്കളുള്ളതായി ഇദ്ദേഹം പറഞ്ഞിരുന്നു. ഒരു മകനും മകളും ഉണ്ട്.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ഏറ്റെടുക്കാൻ മക്കളോ ബന്ധുക്കളോ മുന്നോട്ട് വരണമെന്ന് എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ അറിയിച്ചു. ഫോൺ: 9387326956.