അഞ്ചൽ: പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിയ്ക്ക് അറയ്ക്കൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. ഇടയം ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി മതുരപ്പ അയത്തിൽ ജംഗ്ഷനിൽ സമാപിച്ചു. സ്വീകരണ പരിപാടികൾക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വി. വേണുഗോപാൽ മറ്റ് യു.ഡി.എഫ്. നേതാക്കളായ സി. മോഹനൻപിള്ള, അറയ്ക്കൽ ബാലകൃഷ്ണപിള്ള, അമ്മിണി രാജൻ, റഫീക്ക് തടിക്കാട്, തൗഭിക്ക് തടിക്കാട്, കെട്ടിടത്തിൽ സുലൈമാൻ, റെജി, എൻ. അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി.