ldf
പുനലൂർ മണ്ഡലത്തിലെ പനച്ചിവിള കശുവണ്ടി ഫാക്ടറിയിൽ എത്തിയ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ സ്ത്രീ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.

പുനലൂർ:കശുഅണ്ടി തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കുമെന്ന് പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ പറഞ്ഞു.ഇന്നലെ പനച്ചിവിളയിലെ കശുഅണ്ടി ഫാക്ടറിയിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ നേതാക്കൾക്കൊപ്പം എത്തിയതായിരുന്നു സ്ഥാനാർത്ഥി. സുപാലിന്റെ വരവ് അറിഞ്ഞ് തൊഴിലാളികൾ ഫാക്ടറിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി വന്ന് ആവേശകരമായ വരവേൽപ്പും നൽകി. സ്വീകരണ പരിപാടികൾക്കിടെ ഇന്നലെ ലഭിച്ച ഇടവേളയിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. തുടർന്ന് മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ, പൗര പ്രമുഖർ, മുതിർന്ന വോട്ടർമാർ, കന്നി വോട്ടർമാർ അടക്കമുള്ളവരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.ഇടത് മുന്നണി നേതാക്കളായ കെ.ബാബുപണിക്കർ, ഡി.വിശ്വസേനൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ തുടങ്ങിയ നിരവധി പേർ സ്ഥാനാർത്ഥിക്കാെപ്പം പര്യടന പരിപാടിയിൽ പങ്കെടുത്തു.