കൊട്ടാരക്കര: കോൺഗ്രസ് ദേശീയ നേതാവ് ശശിതരൂർ എം.പി കൊട്ടാരക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കൊട്ടാരക്കര ടൗണിൽ റോഡ്ഷോയിൽ പങ്കെടുക്കും. രാവിലെ 9.30ന് കൊട്ടാരക്കര പുലമൺ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പുലമൺ ജംഗ്ഷൻ, ചന്തമുക്ക്, റെയിൽവേ സ്റ്റേഷൻ, പ്ളാമൂട്, നെടുവത്തൂർ, കിള്ളൂർ, അമ്പലത്തുംകാല, എഴുകോൺ, ചീരങ്കാവ്, നെടുമ്പായിക്കുളം വഴി ആറുമുറിക്കടയിൽ സമാപിക്കും.സ്ഥാർനാർത്ഥി ആർ.രശ്മി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ ശശിതരൂരിനൊപ്പം
റോഡ്ഷോയിൽ പങ്കെടുക്കും.