ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടാം ഘട്ടം ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് സംഘടന വൈസ് പ്രസിഡന്റ് സിറാജ് എസ്. ക്രോണിക്കിൾ ഉദ്ഘാടനം ചെയ്തു. അഖിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. അജിൻ സോമൻ, ഷബീർ ഹബീബുള്ള, സജീദ്, ശിവാനന്ദൻ, സുഭദ്ര, ബിന്ദു, രാജിനി. എസ്. മണ്ടത്ത്, ലേഖ തുടങ്ങിയവർ പങ്കെടുത്തു.