umman-chandi
യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം.നസീറിൻ്റെതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഓയൂരിൽ നടന്ന യോഗത്തിൽ ഉമ്മൻ ചാണ്ടി സംസാരിതക്കുന്നു

ഓയൂർ: ചടയമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം.നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓയൂരിൽ എത്തി. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ എത്തിയാൽ സൗജന്യ അരി വിതരണം പുന:രാരംഭിക്കും.യു.ഡി.എഫ് ഭരണത്തിൽ ഓണം, ക്രിസ്മസ്, റംസാൻ കാലത്ത് സൗജന്യ കിറ്റ് നൽകിയിരുന്നു.ഇന്ത്യയിൽ ആദ്യമായി കോൺഗ്രസിന്റെ സ്വപ്ന പദ്ധതിയായ ന്യായ് പദ്ധതി അധികാരത്തിലെത്തിയാൽ നടപ്പിലാക്കും.ബി.പി.എൽ കാർഡുകാർക്ക് സൗജന്യ റേഷൻ അരി നൽകും, കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ മുഹമ്മദ് കുഞ്ഞ്, എൻ.കെ പ്രേമചന്ദ്രൻ എം.പി, മുൻ എം.എൽ.എ.പ്രയാർ ഗോപാലകൃഷ്ണൻ, ഡി.സി .സി.സെക്രട്ടറിമാരായ ചന്ദ്ര ബോസ്, പി.എസ്.പ്രദീപ്,പി.ആർ.സന്തോഷ്, ജി.ഹരിദാസ്, ഓയൂർ നാദിർഷ എന്നിവർ സംസാരിച്ചു.

ചാത്തന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പീതാംബരക്കുറുപ്പിന്റെ പൂയപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്തു. യു .ഡി. എഫ് മണ്ഡലം ചെയർമാൻ പി.ഒ.മാണി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., പ്രതാപവർമ്മ തമ്പാൻ, ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സജിത്, ചാത്തന്നൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ നെടുങ്ങോലം രഘു, ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശൻ എന്നിവർ സംസാരിച്ചു.