കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ മേഖലയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ വാക്‌സിനേഷൻ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കളക്ടറേറ്റിന് സമീപത്തെ വനിതാ ഹോസ്റ്റൽ എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ നടത്തും.
കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് എടുത്ത് 42 മുതൽ 56 ദിവസം കഴിഞ്ഞവർക്കും കൊവാക്‌സിൻ എടുത്ത് 28 മുതൽ 42 ദിവസം കഴിഞ്ഞവർക്കും രണ്ടാമത്തെ ഡോസ് എടുക്കാം. കൊല്ലം എ.ആർ പൊലീസ് ക്യാമ്പ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാളെ പ്രത്യേക കൊവാക്‌സിൻ ഡോസ് നൽകും.