കൊല്ലം: ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക നാടകദിനാഘോഷവും നാടക കലാകാരൻമാർക്കുള്ള ആദരവും സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ, നടൻ ടി.പി. മാധവൻ, പി.എസ്. അമൽരാജ്, കെ.പി.എ.സി ലീലാകൃഷ്ണൻ, പയ്യന്നൂർ മുരളി, കോട്ടാത്തല ശ്രീകുമാർ, ബി. പ്രദീപ്, അനിൽ ആഴാവീട്, സി. ശിശുപാലൻ എന്നിവർ സംസാരിച്ചു. നാടക സൈദ്ധാന്തികൻ കെ. ഭാസ്കരൻ നാടകദിന സന്ദേശം നൽകി.
നാടക പ്രവർത്തകരായ കൊല്ലം തുളസി, കൈനകരി തങ്കരാജ്, വക്കം ഷക്കീർ, ബേബിക്കുട്ടൻ തൂലിക, കെ. ഭാസ്കരൻ, കബീർദാസ്, വക്കം ഷക്കീർ, പയ്യന്നൂർ മുരളി, ഇരവിപുരം ഭാസി, രവിവർമ, കൊച്ചിൻ അമ്മിണി, തങ്കം ജോസ്, ബേബി തുരുത്തി, കെ.കെ. മണി, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, മംഗളൻ കെ.പി.എ.സി, കൊച്ചനിയൻ ആത്മമിത്ര, ഗോപാൽജി, ഷൈലജ, ആലപ്പി സ്റ്റാലിൻ എന്നിവരെ ആദരിച്ചു. തുടർന്ന് നാടക അവതരണവും നടന്നു.