പുനലൂർ:പുനലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിക്ക് കിഴക്കൻ മലയോരവാസികളും തോട്ടം തൊഴിലാളികളും ആവേശകരമായ സ്വീകരണം നൽകി. ഇന്നലെ രാവിലെ 9ന് റോസ്മലയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടികൾ വടമൺ ബിജു ഉദ്ഘാടനം ചെയ്തു.തുടർന്ന് ആര്യങ്കാവ് പഞ്ചായത്തിലെ ചേനഗിരി,പ്രിയ എസ്റ്റേറ്റ്,പെരുവഴിക്കാല, ആയിരനെല്ലൂർ ആർ.പി.എൽ എസ്റ്റേറ്റ് വഴി കടമാൻകോട്ട് സ്വീകരണ പരിപാടി സമാപിച്ചു.തോട്ടം തൊഴിലാളികൾ അടക്കം നൂറ്കണക്കിന് ജനങ്ങൾ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.എൻ.ഡി.എ നേതാക്കളായ എസ്.ഉമേഷ് ബാബു, ആലഞ്ചേരി ജയചന്ദ്രൻ, ബിജു വടക്കോടത്ത്, മഞ്ജുകുമാർ, എസ്.തങ്കമണി, ലളിതാഭായി, ജയലക്ഷ്മി, ചന്ദ്രലേഖ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.ഇന്ന് ഉച്ചക്ക് 2ന് ആയൂരിൽ നിന്ന് ആംഭിക്കുന്ന റോഡ്ഷോ അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ഇടമൺ, പുനലൂർ വഴി വൈകിട്ട് കരവാളൂരിൽ സമാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.