കൊല്ലം: ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന് ജന്മദേശമായ വടക്കേവിളയിൽ സ്വീകരണം നൽകി. വിവിധ കശുഅണ്ടി ഫാക്ടറികളിലെത്തിയ സ്ഥാനാർത്ഥിക്ക് വൻ വരവേല്പാണ് തൊഴിലാളികൾ നൽകിയത്. സഞ്ചാരിമുക്കിൽ നിന്നാണ് നൗഷാദിന്റെ പൊതുസ്വീകരണ പരിപാടി ആരംഭിച്ചത്. വലിയ ജനക്കൂട്ടമാണ് ഓരോ കേന്ദ്രത്തിലും തടിച്ചുകൂടിയത്. കലാവേദി, മയിലാടുംകുന്ന്, ഗിരാജാമുക്ക്, കോവിൽ, പുതുക്കാലിൽ,
വേപ്പാലുംമൂട്, ചിറയിൽകുളം, സഖാവ് ജംഗ്‌ഷൻ, ഒരിയന്റ് ജംഗ്‌ഷൻ, മുരുകൻ നട, കോറക്കാട്ടു വയൽ, അപ്സര, ആരതി, ഗോപാലശേരി, കാവുങ്ങൽ, മുന്നണിക്കുളം, പൂന്തോപ്പ്, താഴത്തുവിള എന്നിവിടങ്ങിലായിരുന്നു പ്രധാന സ്വീകരണങ്ങൾ. ഇന്ന് പള്ളിമുക്ക് മേഖലയിലാണ് സ്വീകരണം.