ഇരവിപുരം: ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന് പുന്തലത്താഴം മേഖലയിൽ സ്വീകരണം നൽകി. കൊച്ചു ഡീസന്റ്മുക്ക്, പുന്തലത്താഴം, രണ്ടാം നമ്പർ ജംഗ്ഷൻ, പഞ്ചായത്തുവിള, സാരഥിമുക്ക്, വലിയകൂനമ്പായിക്കുളം, മുള്ളുവിള, മണക്കാട് ജംഗ്‌ഷൻ, മടയ്ക്കൽ, മേടയിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൻവരവേല്പാണ് അദ്ദേഹത്തിന് ലഭിച്ചത്. എൻ.ഡി.എ നേതാക്കളായ പച്ചയിൽ സന്ദീപ്, സി.ബി. പ്രതീഷ്, നരേന്ദ്രൻ, കൂനമ്പായിക്കുളം ബൈജു, എസ്. ഹരി, ഏരൂർ സുനിൽ, മോനിഷ, പ്രിൻസ് കോക്കാട്, രാജേഷ്, സുധീഷ്, സുജിത്ത് തുണ്ടിൽ, മുണ്ടയ്ക്കൽ ബാലൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.