കുണ്ടറ: യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായി കണ്ണനല്ലൂരിൽ സഘടിപ്പിച്ച പൊതുയോഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. കശുഅണ്ടി മേഖല പ്രതിസന്ധിയിലായപ്പോൾ തൊഴിലാളികളെയോ വ്യവസായികളെയോ സംരക്ഷിക്കാൻ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം അദ്ധ്യക്ഷത വഹിച്ചു. കൺ വീനർ ജി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പുനലൂർ മധു, പ്രതാപവർമ്മ തമ്പാൻ, അഡ്വ. എ. ഷാനവാസ് ഖാൻ, ജി. രെതികുമാർ, അഡ്വ. പി. ജർമ്മിയാസ്, അഞ്ചൽ സോമൻ, പ്രൊഫ. ഇ. മേരിദാസൻ, ബൈജു കൊട്ടാരക്കര, ആന്റണി ജോസ്, കെ.ആർ.വി. സഹജൻ, ഫൈസൽ കുളപ്പാടം, എ.എൽ. നിസാമുദ്ദീൻ, നസീമുദ്ദീൻ ലബ്ബ, കെ. ബാബുരാജൻ, സമദ്, റോബിൻ തുടങ്ങിയവർ പങ്കെടുത്തു.