c

ചാത്തന്നൂർ: ഖാദി, കശുഅണ്ടി മേഖലകളിലെ തൊഴിലിടങ്ങളിലൂടെ ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് പര്യടനം നടത്തി. ചിറക്കര, കല്ലുവാതുക്കൽ, പാരിപ്പള്ളി, പോളച്ചിറ എന്നിവിടങ്ങളിലെ ഫാക്ടറികളും നെയ്ത്തുശാലകളും കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ഐ.എൻ.ടി.യു.സി നേതാവ് ചിറക്കര പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എച്ച്. ദിലീപ്, ഉളിയനാട് ജയൻ, യു.ഡി.എഫ് കല്ലുവാതുക്കൽ മണ്ഡലം ചെയർമാൻ വട്ടക്കുഴിക്കൽ മുരളി, ഡോ. നടയ്ക്കൽ ശശി, പ്രദീഷ്‌ കുമാർ, കരിമ്പാലൂർ സുനിൽ, ബിൻസി വിനോദ്, എൻ. സത്യദേവൻ, കെ. സുജയ് കുമാർ, ആർ. രാജൻപിള്ള, മധു ബാലചന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.