കൊല്ലം . തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ കരുനാഗപ്പള്ളിയിൽ എത്തിയ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ പ്രവർത്തകർക്ക് ആവേശമായി. കൂറ്റൻ പൂമാല ചാർത്തിയാണ് നേതാക്കൾ അദ്ദേഹത്തെ വരവേറ്റത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് പ്രവർത്തകർ ആവേശത്തോടെയാണ് ദേശീയ പ്രസഡന്റിനെ വരവേറ്റത്. പ്രവർത്തകർ തിങ്ങിനിറഞ്ഞതിനാൽ ഏറെ നേരം ഗതാഗത സ്തംഭിച്ചു. സംസ്ഥാന സർക്കാരിനെ അതി രൂക്ഷമായിട്ടാണ് നദ്ദ വിമർശിച്ചത്. പുറ്റിങ്ങൾ ദുരന്തം എടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം അദ്ദേഹം വിവരിച്ചത്. കുന്നത്തൂർ,​ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ദേശീയ പ്രസിഡന്റിനൊപ്പം വേദി പങ്കിട്ടു. ബി.ജെ.പി യ്ക്ക് കിട്ടുന്ന.വോട്ടുകളുടെ ശതമാനം വലിയതോതിൽ ഉയരുമെന്ന് നദ്ദ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം മാമ്പുഴക്കര സലീം, എൻ.ഡി.എ നേതാക്കളായ ജോർജ്ജ് കുര്യൻ , ബി.ശ്രീകുമാർ വെള്ളിമൺ ദിലീപ് , കല്ലട ദാസ്, സജികുമാർ, വി.എസ് .ഹരികുമാർ , ലതാ മോഹൻ, മാലുമേൽ സുരേഷ്, വെറ്റ മുക്ക് സോമൻ, എ.വിജയൻ , പ്രതാപൻ എന്നിവർ പ്രസംഗിച്ചു.