പത്തനാപുരം : നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി. എസ്. ജിതിൻ ദേവ് മണ്ഡലത്തിൽ റോഡ് ഷോ നടത്തി. പട്ടാഴിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു. കവലകളിലും വഴിയോരങ്ങളിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. നേതാക്കളായ മഞ്ചല്ലൂർ സതീഷ്,പട്ടാഴി സുഭാഷ്, വടകോട് ബാലകൃഷ്ണൻ,അജീഷ് പുന്നല, രഞ്ജിത്ത് ചേകം, രാഗേഷ്, സാബു, ആര്യ അനൂപ്, രമ്യ, ബിജു കുമാർ, സേതു നെല്ലികോട്,നിതിൻ തുടങ്ങിയവർ ജിതിൻ ദേവിനൊപ്പം സ്വീകരണ യോഗങ്ങളിൽ അനുഗമിച്ചു. വരും ദിവസങ്ങളിൽ റോഡ് ഷോയിലും കുടുംബയോഗങ്ങളിലും വോട്ടർമാരെ നേരിൽ കണ്ടും ജിതിൻ ദേവ് വോട്ട് അഭ്യർത്ഥിക്കും. ഇന്ന് ഉച്ചയ്ക്ക് 12 ന് കോന്നിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ജിതിൻ ദേവ് പങ്കെടുക്കും.