photo
അഡ്വ: ബിറ്റി സുധീറിന്ന് പാവുമ്പായിൽ നൽകിയ സ്വീകരണം

കരുനാഗപ്പളി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറിന് കരുനാഗപ്പള്ളിയുടെ കിഴക്കൻ മേഖലയായ പാവുമ്പയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. ഇന്നലെ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോടൊപ്പം പങ്കെടുത്ത ശേഷമാണ് സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്. വൈകിട്ട് 4 മണിക്ക് തണ്ണിക്കര ജംഗ്ഷനിൽ നിന്നാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്. പാവുമ്പയുടെ നിരവധി മേഖലകളിൽ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും ചേർന്നാണ് അഡ്വ.ബിറ്റി സുധീറിനെ സ്വീകരിച്ചത്. പരിപാടി രാത്രി 9 മണിയോടെ പാവുമ്പാ ഹൈസ്കൂൾ ജംഗ്ഷനിൽ സമാപിച്ചു. എൻ.ഡി.എ നേതാക്കളായ ശാലിനി രാജീവൻ, ശരത്, രാധാകൃഷ്ണപിള്ള, ശങ്കരൻകുട്ടി, മോഹനൻപിള്ള തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.