പത്തനാപുരം: ലോഡിംഗ് തൊഴിലാളി ഗോഡൗണിലെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആവണീശ്വരം കല്ലൂർക്കോണം മുകളുവിള തെക്കേതിൽ ഷിജുവാണ് (36) മരിച്ചത്. ആവണീശ്വരം എഫ്.സി.ഐ ഗോഡൗണിലെ സി.ഐ.ടി.യു ലോഡിംഗ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടുകൂടി ചുമടെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇദ്ദേഹത്തെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: അഞ്ജലി. ആറുമാസം പ്രായമുള്ള ആരവ് മകനാണ്.