karu
തൊടിയൂരിലെ സ്വീകരണ കേന്ദ്രത്തിൽ ആർ.രാമചന്ദ്രൻ എം. എൽ. എ സംസാരിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന് തൊടിയൂർ പഞ്ചായത്തിന്റെ വടക്കൻ മേഖലയിലെ നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തൊടിയൂർ ലക്ഷം വീട് ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പര്യടനത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സലിം മണ്ണേൽ,
ജില്ലാ പഞ്ചായത്തംഗങ്ങളായ അനിൽ എസ്.കല്ലേലിഭാഗം, വസന്തരമേശ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.കെ .ബാലചന്ദ്രൻ ,ആർ.രഞ്ജിത്ത്, ടി.രാജീവ്, കെ.ശശിധരൻ പിള്ള, അബ്ദുൽ ജബ്ബാർ, ശ്രീധരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. സൈക്കിൾ മുക്ക്, അരമത്ത്മഠം, മങ്കുഴി മുക്ക്, കണ്ണാനിക്കൽ കോളനി, തേവിരേത്ത് ജംഗ്ഷൻ എന്നിവിടങ്ങൾ വഴി രാത്രി വൈകി പാവത്തേത്ത് ജംഗ്ഷനിൽ സ്വീകരണ പരിപാടി സമാപിച്ചു.