കടയ്ക്കൽ :എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണു പട്ടത്താനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വനിതാ സംഗമം നടന്നു.നൂറുകണക്കിന് വനിതകൾ പങ്കെടുത്ത സംഗമം മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ജയകുമാരിയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം കെ.ശിവദാസൻ ഉദ്‌ഘാടനം ചെയ്തു.സതീഷ് മുട്ടത്തറ മുഖ്യ പ്രഭാഷണം നടത്തി.മഹിള മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ .രൂപ ബാബു,ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എ.ജി.ശ്രീകുമാർ,ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ പുത്തയം ബിജു,മഹിള മോർച്ച ജില്ലാ സെക്രട്ടറി ഉഷ കുമാരി,ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ഷീജ കുമാരി എന്നിവർ സംസാരിച്ചു .