കടയ്ക്കൽ : ഇടത് സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് സ്വീകരണം ചടയമംഗലം പഞ്ചായത്തിൽ ഇളവുകോട് നിന്ന് ആരംഭിച്ച് കുന്നുംപുറത്ത് സമാപിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഡി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ഹരി.വി.നായർ സ്വാഗതം പറഞ്ഞു.ഡി.രാജപ്പൻ നായർ യോഗം ഉദ്‌ഘാടനം ചെയ്തു.അഡ്വ.ഗോപാലകൃഷ്ണപിള്ള,എ.എം.ബഷീർ,എ.മുസ്തഫ,സാം.കെ. ഡാനിയൽ,എസ്.അഷറഫ്,പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു,ഡി.ജയകുമാർ,ഡി.രഞ്ജിത്ത്,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.