കൊല്ലം: വടക്കേവിള ശ്രീനാരായണ ടെക്നോളജിയിലെ പ്രതിഭാ സംഗമം 2021 ഇന്ന് രാവിലെ 10ന് ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി ഒാഡിറ്റോറിയത്തിൽ നടക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഋഷികേശ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഇ.എസ് പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഇ.എസ് സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഇ.എസ് ട്രഷറർ പ്രൊഫ. ജി. സുരേഷ്,​ അക്കാഡമിക് കമ്മിറ്റി കൺവീനർ പ്രൊഫ. കെ. ജയപാലൻ,​ പി.ടി.എ വൈസ് പ്രസിഡന്റ് എം. സെൽവകുമാർ തുടങ്ങിയവർ സംസാരിക്കും.​ എം.എസ് സി ബയോടെക്നോളജി രണ്ടാം റാങ്ക് നേടിയ എം. ലാവണ്യ,​ ബി. കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒന്നാംറാങ്ക് നേടിയ ജി. ലെക്ഷ്മി,​ ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒന്നാംറാങ്ക് നേടിയ ആരതി ബി. രാജ്,​ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ ഫാത്തിമുത്തു സുഹറ എന്നിവർക്ക് അക്കാഡമിക് എക്സലൻസ് അവാർഡ് സമ്മാനിക്കും. എസ്.എൻ.സി.ടി പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ സ്വാഗതവും വിദ്യാർ‌ത്ഥി പ്രതിനിധി അതുല്യ ജയരാജൻ നന്ദിയും പറയും.