server

കൊല്ലം: സെർവർ തകരാർ മൂലം നൂറുകണക്കിന് പേർക്ക് ഇക്കുറി ടാക്‌സ് റിട്ടേൺ സമർപ്പിക്കാനായില്ല.
2019-20 സാമ്പത്തിക വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യേണ്ടിയിരുന്നത് കഴിഞ്ഞ മാർച്ച് 31 നായിരുന്നു.

സെർവറിലെ തിരക്ക് കാരണം റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് സെർവർ പൂർണമായും തകരാറിലായി.

എന്നാൽ സർക്കാർ തീയതി നീട്ടി നൽകിയതുമില്ല. ഇതോടെ നിരവധി പേർ നടപടി നേരിടേണ്ട അവസ്ഥയിലാണ്. 2018 -19 ലെ കണക്ക് ഓഡിറ്റ് ചെയ്ത് ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യേണ്ടിയിരുന്നത് 2020 മാർച്ച് 31 നായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് റിട്ടേൺ സമർപ്പിക്കേണ്ട തീയതി പലവട്ടം നീട്ടി 2020 ഡിസംബർ 31 വരെ പുനഃക്രമികരിച്ച് നൽകി. ഇതുമൂലം 2019-20 സാമ്പത്തിക വർഷത്തെ കണക്ക് ഫയൽ ചെയുന്നതിന് പരിമിതമായ സമയമേ ലഭിച്ചുള്ളു. രണ്ടു വർഷത്തെ റിട്ടേണും ഒരുമിച്ച് ഫയൽ ചെയ്യാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരും ടാക്‌സ് പ്രാക്ടിഷണർമാരും ഏറെ ബുദ്ധിമുട്ടി. അവസാനത്തെ റിട്ടേൺ സമർപ്പണ തീയതിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാവണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.