പരവൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന് പരവൂർ നഗരസഭയിലെ വിവിധ പ്രേദേശങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. പുക്കുളം സുനാമി കോളനിയുടെ മുന്നിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ജി. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഇക്കുറി ചാത്തന്നൂരിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ രമണൻ, നെടുങ്ങോലം രഘു, സുരേഷ് ഉണ്ണിത്താൻ, ഷുഹൈബ്, സത്‌ജിത്ത്, നഗരസഭാ ചെയർപേഴ്സൺ ശ്രീജ, അഡ്വ. ലത മോഹൻദാസ്, രഞ്ജിത്, വിജയ് എന്നിവർ സംസാരിച്ചു. സ്ഥാനാർത്ഥിയുടെ പര്യടനം കുറുമണ്ടൽ, കൂനയിൽ, കോങ്ങാൽ, പൊഴിക്കര, തെക്കുംഭാഗം, കോട്ടപ്പുറം, കോട്ടമൂല വഴി പരവൂർ ടൗണിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ സത് ജിത്ത്, കെ. മോഹനൻ, പരവൂർ സജീബ് എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.