കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർഷക മോർച്ച നെടുവത്തൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക സന്ദേശ യാത്ര നടത്തി. സന്ദേശ യാത്ര നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിൽ ബി.ജെ.പി കൊട്ടാരക്കര മണ്ഡലം വൈസ് പ്രസിഡന്റ് രാജഗോപാൽ ഫ്ളാഗ് ഒഫ് ചെയ്തു.കർഷക മോർച്ച നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സോമരാജൻ, അജിത് ചാലൂക്കോണം, രാജൻ വടക്കേത്തോപ്പിൽ ,

രമേശ്, രാധാകൃഷ്ണൻ, ഗോപകുമാർ, സുധീഷ്, സത്യൻ, ഉണ്ണികൃഷ്ണൻ വല്ലം, കലാധരൻ എന്നിവർ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകി.