കൊട്ടാരക്കര: ജ്യോതിഷവും വൈദ്യവും കുലത്തൊഴിലായി സ്വീകരിച്ചുവരുന്ന ഗണക സമുദായത്തിന്റെ ആവശ്യങ്ങളും ആനുകൂല്യങ്ങളും അംഗീകരിക്കുന്ന മുന്നണിയെ മാത്രമേ തിരഞ്ഞെടുപ്പിൽ സഹായിക്കുകയുള്ളുവെന്ന് കൊട്ടാരക്കരയിൽ ചേർന്ന കേരളഗണക മഹാസഭ താലൂക്ക് സമ്മേളനം തീരുമാനിച്ചു.കേരളത്തിൽ പതിനഞ്ചു ലക്ഷത്തോളം വരുന്ന ഗണക സമുദായത്തെ മാറിമാറി വരുന്ന സർക്കാരുകൾ അവഗണിക്കുകയായിരുന്നു എന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്റ് ഡോ.എസ്.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വാസുദേവൻ,സംഘനാ സെക്രട്ടറി അണ്ടൂർ രാധാകൃഷ്ണൻ, താലൂക്ക് പ്രസിഡന്റ് ജി.ബി.വേണുഗോപാൽ, സെക്രട്ടറി എസ്.അശോക് കുമാർ എന്നിവർ സംസാരിച്ചു.