online

കൊല്ലം: കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി വിവിധ അക്കാദമിക് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാ തീയതി നീട്ടി. റൂറൽ ഡെവലപ്പ്‌മെന്റ്, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, കൊമേഴ്‌സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ് കമ്മ്യൂണിക്കേഷൻ ആൻ‌ഡ് ജേർണലിസം, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ - ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ഓൺലൈനായും ഒഫ്‌ലൈനായും സമർപ്പിക്കാം.

പട്ടികജാതി - വർഗ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സൗജന്യം. ഡിഗ്രി - പി.ജി. കോഴ്‌സുകളിൽ കോളേജുകളിലെ റഗുലർ പഠനത്തിനൊപ്പം ഇഗ്‌നോയിൽ മറ്റൊരു വിഷയത്തിൽ ഡിഗ്രി പി.ജി കോഴ്‌സുകൾക്ക് പഠിക്കാം.
ഇഗ്‌നോ എസ്.എൻ കോളേജ് സ്റ്റഡി സെന്ററിൽ നേരിട്ടുവന്ന് അഡ്മിഷനെടുക്കാം. അവസാന തീയതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക്: ഡോ. കെ.വി.സനൽകുമാർ, കോഓഡിനേറ്റർ, ഇഗ്‌നോ സ്റ്റഡി സെന്റർ, കൊല്ലം. ഫോൺ: 9447864333, 0474 2749312.