കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമൻ കൊട്ടാരക്കര നഗരസഭ പരിധിയിൽ പര്യടനം നടത്തി .ദുഖ വെള്ളിയാഴ്ച ആയതിനാൽ ക്രിസ്ത്യൻ ദേവാലയങ്ങളിലായിരുന്നു ആദ്യ സന്ദർശനം, പിന്നീട് ചെങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി.മടങ്ങിയെത്തിയ സ്ഥാനാർത്ഥി കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെത്തി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് വോട്ടഭ്യർത്ഥന നടത്തി.തുടർന്ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു.ഇന്ന് സ്വീകരണ പരിപാടി കൊട്ടാരക്കര നഗരസഭയിലാണ്. അതോടെ സ്വീകരണ പരിപാടികൾ സമാപിക്കും.