jyothi
ശശി തരൂർ ജ്യോതികുമാർ ചാമക്കാലക്കയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു.

കുന്നിക്കോട്: പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ പ്രകടനപത്രിക ശശിതരൂർ എം.പി പ്രകാശനം ചെയ്തു.എല്ലാ വീടുകളിലും കുടിവെള്ളം, താലൂക്ക് ആശുപത്രി ആധുനിക നിലവാരത്തിൽ നവീകരിക്കൽ എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

താലൂക്ക് ആശുപത്രിയോട് ചേർന്ന് പുതിയ ലബോറട്ടറി, പുതിയ തൊഴിൽ സംരംഭങ്ങൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, മണ്ഡലത്തിൽ ഉടനീളം നിരീക്ഷണ കാമറ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ ഉണ്ട്. പത്തനാപുരത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ചാമക്കാല പറഞ്ഞു.

വിളക്കുടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സലിം സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം സി.ആർ. നജീബ്, യു‌.ഡി.എഫ് ചെയർമാൻ രാധാമോഹൻ, ഡി‌.സി.സി ജന. സെക്രട്ടറി ഷെയ്‌ഖ് പരീദ്, ഡി.സി.സി അംഗം ആർ. പത്മഗിരീഷ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഡി മുഹമ്മദ്, സി.എം.പി നേതാവ് സി.കെ. രാധാകൃഷ്‌ണൻ, തലവൂർ ബ്ലോക്ക് കമ്മിറ്റ് പ്രസിഡന്റ് കെ. ഷാജഹാൻ, പത്തനാപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചെമ്പനരുവി മുരളീധരൻ, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബദിയ നസറുദ്ദീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, ഡി.സി.സി അംഗം കുന്നിക്കോട് ഷാജഹാൻ എന്നിവരും പങ്കെടുത്തു.